കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നിലപാട് അവസരവാദപരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് തങ്ങളുടെ കരുത്ത് തിരിച്ചെടുക്കുന്നതു കണ്ട് സിപിഎം അവസരവാദപരമായ കൂട്ടുകെട്ടുകള്‍ക്കു ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരുമായും സഖ്യമുണ്ടാക്കാന്‍ സിപിഎമ്മിന് യാതൊരു മടിയുമില്ല. മുന്‍കാലങ്ങളില്‍ ജനസംഘ് ആയിപ്പോലും അവര്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ തന്നെ അഴിമതിയാരോപിച്ച ആളുകളുമായാണ് അവര്‍ കൈകോര്‍ക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്.

പാവപ്പെട്ട 15 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളദിവസം തന്നെ പെന്‍ഷന്‍ കൊടുക്കാന്‍ എടുത്ത തീരുമാനമാണ് തനിക്ക് ഏററവും സംതൃപ്തി തരുന്നത്. ആ ദിവസം തന്നെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഇപ്പോള്‍ ചില സാങ്കേതികബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അതു തരണം ചെയ്യാനുള്ള മാര്‍ഗം സര്‍ക്കാര്‍ ആരാഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X