തിര.കമ്മീഷന്റെ നിഷ്പക്ഷതയില്‍ സംശയമില്ല: രമേശ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മീഷണറുടെ നിഷ്പക്ഷതയില്‍ സംശയമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.മോഹന്‍ദാസിനെ നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കമ്മീഷന്റെ മുന്‍കാലപ്രവര്‍ത്തനങ്ങളുടെ വെളിച്ചതിലായിരിക്കാം കെ.സുധാകരന്‍ കമ്മീഷനെതിരെ ആരോപണമുന്നയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മീഷന്റെ ചില നടപടികളില്‍ യുഡിഎഫിന് പരാതിയുണ്ട്.
പി.സി തോമസ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ സിപിഎമ്മും ബിജെപിയുമായുളള ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അടവുനയത്തിന്റെ ഭാഗമായാണ് പി.സി തോമസിനെ പിണറായി എല്‍ഡിഎഫിലേക്ക് കൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications