എന്‍സിഐയുമായി യോജിച്ച് പ്രവര്‍ത്തിക്കും: പിണറായി
കൊച്ചി: തിരഞ്ഞെടുപ്പില്‍ എന്‍സിഐയുമായി ജില്ലാ-പഞ്ചായത്ത് തലം വരെ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിഐയുമായുള്ള ബന്ധം രാഷ്ട്രീയമായ കൂട്ടുകെട്ടോ ധാരണയോ അല്ല. എല്‍ഡിഎഫുമായി സീററുധാരണയില്‍ എത്തിയെന്ന കരുണാകരന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല. പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് ബിജെപി എന്നിവയെ പരാജയപ്പെടുത്താന്‍ എതിര്‍പക്ഷത്തെ വ്യക്തികളെയും വിഭാഗങ്ങളേയും പ്രയോജനപ്പെടുത്തും.
പഞ്ചായത്ത് തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് അസ്വസ്ഥമായി. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനും എല്‍ഡിഎഫിനുമെതിരായി ആരോപണങ്ങളുയര്‍ത്താന്‍ അവരെ പ്രേരിപ്പിച്ചത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പുകമ്മീഷനെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇതുപോലെ അപമാനിച്ച ചരിത്രമുണ്ടായിട്ടില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്. പ്രാദേശികതലത്തില്‍ സഖ്യമാകാമെന്ന ബിജെപി പ്രസിഡന്റിന്റെ പ്രസ്താവന ഇതിനു തെളിവാണ്.
ഇന്ത്യന്‍ നാഷണല്‍ ലീഗുമായുള്ള ബന്ധം ഇത്തവണയും തുടരുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications