തിരഞ്ഞെടുപ്പില്‍ ഇടതുമായി നീക്കുപോക്കുണ്ടാക്കും: പിള്ള
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് ബി ഇടതുപക്ഷവുമായി നീക്കുപോക്കുണ്ടാക്കുമെന്ന് ആര്‍.ബാലകൃഷ്ണപിളള പറഞ്ഞു.
കേരളകോണ്‍ഗ്രസ് ബി എത്ര സീറ്റില്‍ മത്സരിക്കുമെന്നൊന്നും ഇപ്പോള്‍ പറയാന്‍ സാധ്യമല്ല. ജനതാദളില്‍ ലയിക്കുന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. ലയനത്തെ അച്യുതാനന്ദന്‍ ഒഴികെ ആരും ഇതുവരെ എതിര്‍ത്തിട്ടില്ല. വി.എസിന് കഴിഞ്ഞ 14 വര്‍ഷമായി തന്നോടുള്ള ശത്രുത കൊണ്ടാണ് ഇത്. പിണറായിയേയും അദ്ദേഹം വിമര്‍ശിക്കാറുണ്ട്. എന്നാല്‍ തനിക്ക് വി.എസിനോട് വ്യക്തിപരമായി ശത്രുതയില്ല. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുത നല്ലതിനല്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ ഒറ്റക്ക് മത്സരിക്കാറുണ്ട്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ എങ്ങനെ മത്സരിക്കുന്നുവെന്നു നോക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന് അതാത് സ്ഥലങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications