Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്കത്തിനോട് വിശദീകരണം തേടി

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചം ലംഘിച്ചതിന് ധനമന്ത്രി വക്കം പുരുഷോത്തമനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 28 ന് മൂന്ന് മണിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം വൈകിട്ട് 5 മണിക്ക് ധനമന്ത്രി വക്കം പുരുഷോത്തമന്‍ തന്റെ സ്വന്തം നിയോജ-ക മണ്ഡലമായ ആറ്റിങ്ങലില്‍ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യുകയും അത് പ്രവര്‍ത്തിക്കാന്‍ വേണ്ട സാധന സാമഗ്രികള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിന്മേലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഥമികാന്വേഷണം നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് വക്കം പുരുഷോത്തമനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴു ദിവസത്തിനകം വക്കം മറുപടി നല്‍കണം.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാന്‍ മാതൃതാപെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നാണ് നിയമം. അന്നു വൈകിട്ട് നാലു മണിക്ക് കൃഷിവകുപ്പ് മന്ത്രി കെ.ആര്‍.ഗൗരിയമ്മ ഉള്‍പ്പെടെയുള്ളവരുടെ മാധ്യമസമ്മേളനങ്ങള്‍ പലതും റദ്ദാക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+