ജപ്പാന്‍ കുടിവെള്ള പദ്ധതിയെപ്പറ്റി അന്വേഷണം വേണം: വി.എസ്
തിരുവനന്തപുരം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റിനിര്‍ത്തി ജപ്പാന്‍ കുടിവെള്ള പദ്ധതിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ഈ പദ്ധതിയില്‍ 75 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണം.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വോട്ടര്‍ പട്ടികയിലും വാര്‍ഡ് പുനര്‍നിര്‍ണയത്തിലും അപാകതകള്‍ വന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാവില്ല.
എന്‍സിഐയുമായി സിപിഎം തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications