കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ച: ഹുറിയത്തിനെ മിര്‍വാസീസ് നയിക്കും

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: പ്രധാനമന്ത്രിയുമായി സെപ്റ്റംബര്‍ നാലിനു നടത്തുന്ന ചര്‍ച്ചയില്‍ ഹുറിയത്ത് സംഘടനയെ ചെയര്‍മാന്‍ മിര്‍വാസീസ് ഉമര്‍ ഫറൂഖ് നയിക്കും.

സെപ്റ്റംബര്‍ ഒന്ന് വ്യാഴാഴ്ച ശ്രീനഗറില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡിയോഗം ഇതിനായി മിര്‍വാസീസിനെ ചുമതലപ്പെടുത്തിയതായി സംഘടനാവക്താവ് അബ്ദുള്‍ മജീദ് ബണ്ഡെ പറഞ്ഞു. ചര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടവരെ സംബന്ധിച്ച തീരുമാനമെടുക്കാനും മിര്‍വാസീസിനെത്തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫും ന്യൂയോര്‍ക്കില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നതിന് ഒന്‍പത് ദിവസം മുന്‍പാണ് ഹുറിയത്തുകാരുമായി പ്രധാനമന്ത്രി ദില്ലിയില്‍ വച്ച് സംഭാഷണം നടത്തുന്നത്. ഇന്ത്യാ-പാക് സമാധാനചര്‍ച്ചകള്‍ക്കുള്ള മുന്നോടിയായി നടക്കുന്ന ഈ ചര്‍ച്ച നയതന്ത്രതലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X