ഹുറിയത്ത് യോഗം ശ്രീനഗറില്‍ തുടങ്ങി
ശ്രീനഗര്‍: സെപ്ററംബര്‍ അഞ്ചിന് പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഹുറിയത്ത് സംഘടന സെപ്റ്റംബര്‍ ഒന്ന് വ്യാഴാഴ്ച യോഗം ചേര്‍ന്നു.
സംഘടനയുടെ അമാല്‍ഗത്തുള്ള ആസ്ഥാനത്താണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഹുറീയത്ത് ചെയര്‍മാന്‍ മിര്‍വാസീസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തെക്കുറിച്ചുള്ള അജന്‍ഡ ചര്‍ച്ച ചെയ്യും. ജമ്മു-കശ്മീരിലെ ജനതയെ ഉള്‍പ്പെടുത്താതെ കശ്മീര്‍ പ്രശ്നപരിഹാരം സാധ്യമാവില്ലെന്ന് കേന്ദ്രം അവസാനം മനസിലാക്കിയതായി പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കവെ മിര്‍വാസീസ് പറഞ്ഞു.
ഇതാദ്യമായാണ് യുപിഎ സര്‍ക്കാര്‍ സമാധാനചര്‍ച്ചകള്‍ക്കായി ഹുറിയത്ത് സംഘടനയെ ക്ഷണിക്കുന്നത്. നേരത്തെ എന്‍ഡിഎ ഭരണകാലത്ത് ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഹുറിയത്തുകാരുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications