ബസ് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു
തിരുവനന്തപുരം: ദേശീയപാതയില്‍ നേമത്തിന് സമീപം പള്ളിച്ചല്‍ പാരൂര്‍ മുക്കില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു.
തൈക്കാട് സഹകരണബാങ്ക് മാനേജര്‍ നേമം ശാന്തിവിള ശ്രീപത്മത്തില്‍ കുമാരി പത്മം, ഭര്‍ത്താവ് റിട്ട.വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്.
അപകടമുണ്ടാക്കിയ ബസ് മറ്റൊരു ബൈക്കിലും ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ പെരുമ്പഴുതൂര്‍ റിജു ഭവനില്‍ റിജുവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications