ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയം: ബിജെപി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം എല്ലാ തലത്തിലും പരാജയമായതായി ബിജെപി വക്താവ് ബി.കെ ശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ സര്‍ക്കാരിന്റെ പരാജയം മറയ്ക്കാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്.
വിഴിഞ്ഞം കണ്ടെയ്നര്‍ പദ്ധതി സംബന്ധിച്ച് രണ്ടുവര്‍ഷം മുന്‍പുതന്നെ ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടുള്ളതാണ്. ആ കമ്പനി തന്നെയാണ് അതേ പദ്ധതിക്കു വേണ്ടി ബിഒടി വ്യവസ്ഥയുമായി മുന്നോട്ടു വന്നിട്ടുളളത്. ഇക്കാര്യം മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് മറയ്ക്കുകയാണ്. ഇതേ ഗതി തന്നെയാണ് കൊച്ചി മെട്രോറെയില്‍ പദ്ധതിക്കും.
കൃഷി, വൈദ്യുതി, നിയമപരിപാലനം തുടങ്ങിയ സമസ്തമേഖലകളിലും ചാണ്ടി സര്‍ക്കാര്‍ പരാജയമാണ്. നെല്‍കൃഷിക്കുളള ഭൂമിയില്‍ കുറവു വന്നതും വൈദ്യുതി ഉല്‍പാദനം നടത്താനാവാത്തതും സര്‍ക്കാരിന്റെ പരാജയത്തിനുള്ള തെളിവുകളാണ്.
ജലസംഭരണികളില്‍ ജലനിരപ്പ് കുറഞ്ഞെന്ന കാരണത്താലാണ് ആന്റണി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ എല്ലാ ജലസംഭരണകളിലും ആവശ്യത്തിലേറെ വെളളമുള്ള സ്ഥിതിക്ക് സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
അഴിമതികളില്‍ യുഡിഎഫും എല്‍ഡിഎഫും പങ്കാളികളാണ്. ഇരുപാര്‍ട്ടികളുമായും യാതൊരു വിധ തിരഞ്ഞെടുപ്പ് ബന്ധവും വേണ്ടെന്നാണ് ബിജെപി തീരുമാനമെന്നും ശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications