യുഡിഎഫ്, ബിജെപി പരാജയം മുഖ്യലക്ഷ്യം
തിരുവനന്തപുരം: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേയും ബിജെപിയുടേയും പരാജയം ഉറപ്പുവരുത്തുകയാണ് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍.
യുഡിഎഫിനു ഗുണം ചെയ്യുന്നമെന്നുളളതു കൊണ്ട് ബഹുതല മത്സരഘട്ടം വന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് പരാജയം ഉറപ്പാക്കും.
പ്രാദേശികകേന്ദ്രങ്ങളില്‍ എല്‍ഡിഎഫ്-ഡിസിഐ സീററുചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ധാരണ സംബന്ധിച്ച് എല്‍ഡിഎഫിനും ഡിസിഐക്കുമിടയില്‍ യാതൊരു ആശയക്കുഴപ്പവുമില്ല. പ്രാദേശിക തലത്തില്‍ മാത്രമാണ് ധാരണയെന്ന് ഇരുപാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇത് യുഡിഎഫിന്റേയും ബിജെപിയുടേയും തോല്‍വി ഉറപ്പാക്കാനാണ്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തങ്ങളുടെ ശ്രമം പരാജയപ്പെട്ടപ്പോഴാണ് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരഞ്ഞതെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications