വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി
കൊച്ചി: ഒലവക്കോട് സ്ട്രോംറൂം തകര്‍ത്ത് വന്‍തോതില്‍ ചന്ദനം മോഷണം പോയ കേസില്‍ നാല് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. ഇവരെ എത്രയും വേഗം സര്‍വീസില്‍ തിരിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കുററം തെളിയാതെ ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ തുടരുന്നത് അനീതിയാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റിസ് കെ.കെ ദിനകരന്‍ പറഞ്ഞു. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനു ശേഷവും ഇവര്‍ കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവും ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
സ്ട്രോംഗ് റൂം കവര്‍ച്ചകേസില്‍ സസ്പെന്‍ഷനിലായ നാലുപേര്‍ക്കും പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നാണ് സിബിഐ വക്കീല്‍ കോടതിയില്‍ വാദിച്ചത്.
കേസില്‍ ഫോറസ്റ് റേഞ്ചര്‍ എം.ആര്‍ റാം മോഹനെയും മറ്റു മൂന്നുപേരെയുമാണ് സസ്പെന്റ് ചെയ്തിരുന്നത്.












Click it and Unblock the Notifications