കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിഐ ഇനി ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍)

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) എന്ന പേര് ലഭിച്ചു. ടെലിവിഷന്‍ ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

ജീവിച്ചിരിക്കുന്നവരുടെ പേരില്‍ പാര്‍ട്ടി അനുവദിക്കില്ലെന്ന 97ലെ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനം റദ്ദാക്കിയാണ് കരുണാകരന്റെ പേര് ചേര്‍ത്ത് പാര്‍ട്ടിക്കു പേരു നല്‍കിയിരിക്കുന്നത്.

നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്ന പേരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിക്കു പുതിയ പേര് കണ്ടെത്താന്‍ കരുണാകരന്‍ നിര്‍ബന്ധിതനായത്.

കഴിഞ്ഞ 23-ാം തീയതിയായിരുന്നു കെ. കരുണാകരന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയ്ക്ക് അംഗീകാരം നല്‍കാനാവില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരിനോട് സാമ്യമുള്ളതിനാലാണിതെന്നു എന്നാല്‍ ഇന്ദിരയെന്ന പദം കരുണാകരന്റെ പാര്‍ട്ടിക്ക് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

ഇതെത്തുടര്‍ന്ന പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് ടി.എം. ജേക്കബ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി ഇന്ദിരാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്കെന്ന പേര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ പേരിനെതിരെയും ആക്ഷപം വന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിക്ക് ഡൊമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്‍) എന്നാക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X