എല്‍ഡിഎഫിന് ബിജെപിയുമായി സഖ്യം: തങ്കച്ചന്‍
കൊച്ചി: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാത്ത പി.സി തോമസിനെ ഉള്‍പ്പെടുത്തുക വഴി എല്‍ഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് ബിജെപിയുമായി സഖ്യമുണ്ടെന്ന് പറയുന്ന പിണറായി തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്ന തോല്‍വിക്ക് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്.
ദിനകരന്റെ ധീവരസഭയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പിഡിപിയുമായി യാതൊരു സഖ്യവുമില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ യുഡിഎഫിന് എതിരാക്കാന്‍ വേണ്ടിയാണ് ചില കേന്ദ്രങ്ങള്‍ ഇത്തരമൊരു പ്രചരണം നടത്തുന്നത്.
വിജയസാധ്യത നോക്കിയാണ് തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. എല്ലാ സമുദായങ്ങളുമായും സഹകരിക്കാനാണ് താല്‍പര്യമെന്നതിനാല്‍ സമുദായ താല്‍പര്യവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാനമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച മിക്കവാറും തര്‍ക്കങ്ങള്‍ പരിഹരിച്ചുകഴിഞ്ഞു.
കരുണാകരന്റെ പാര്‍ട്ടി യുഡിഎഫിന് ഭീഷണിയല്ല. അവര്‍ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ യഥാര്‍ത്ഥകോണ്‍ഗ്രസ് എന്നു പറഞ്ഞ് നടന്നിരുന്ന പലരും കോണ്‍ഗ്രസിലേക്ക് തിരികെയെത്തിത്തുടങ്ങിയെന്നും തങ്കച്ചന്‍ അറിയിച്ചു.


Click it and Unblock the Notifications