പേരുമാറ്റം: ഗൂഢാലോചനയില്‍ സോണിയക്കും പങ്കെന്ന് മുരളി
തിരുവനന്തപുരം: കരുണാകരന്റെ പാര്‍ട്ടിക്ക് പേരു ലഭിക്കാതിരിക്കാനും പേരു മാറ്റാനും ഉമ്മന്‍ചാണ്ടി നടത്തിയ ഗൂഢാലോചനയില്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധിക്കും പങ്കുണ്ടെന്ന് ഡെമോക്രറ്റിക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മുരളീധരന്‍.
നെഹ്റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലിരിക്കുന്ന സോണിയ ഇത് ചെയ്തത് നിര്‍ഭാഗ്യകരമായിപ്പോയി.
സംഘടനാതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച അതേ തന്ത്രമാണ് ഇപ്പോഴും സ്വീകരിച്ചത്. തന്റെ പാര്‍ട്ടിക്ക് പേരും ചിഹ്നവും ലഭിക്കാതിരുന്നാല്‍ ജയിച്ചുവരുന്നവരെ സ്വതന്ത്രര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നാണ് ഉമ്മന്‍ കോണ്‍ഗ്രസുകാര്‍ വിചാരിച്ചത്. ഇതിനാണ് സോണിയാഗാന്ധി കൂട്ടുനിന്നത്. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഈ ആവശ്യം തള്ളിയാണ് തന്റെ പാര്‍ട്ടിയുടെ പേരില്‍ ഇന്ദിരയെന്നും കോണ്‍ഗ്രസെന്നും ഉള്‍പ്പെടുത്തി പേരനുവദിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീററുവിഭജനം സംബന്ധിച്ച് ഇടതുപക്ഷവുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications