Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് സിപിഎംസംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

ആഗസ്ത് 31 ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെകുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ച നടപടിയാണ്. നാടിന് ഗുണമുള്ള പദ്ധതികള്‍ വരുന്നതിന് സിപിഎമ്മിന് എതിര്‍പ്പില്ല. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ചട്ടലംഘനമാണെന്നും പിണറായി പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം നിയമസഭാ കക്ഷി ഇപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. കൊച്ചി മെട്രോ പദ്ധതി, വിഴിഞ്ഞം പദ്ധതി എന്നിവ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ പ്രഖ്യാപിച്ചത് കൊച്ചിയിലും തിരുവനന്തപുരത്തുമുളള വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+