സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായി: പിണറായി
തിരുവനന്തപുരം: വാര്‍ഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ കളളക്കളി പുറത്തുകൊണ്ടുവന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ കോടതി പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.
വാര്‍ഡ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ ഒന്ന് വ്യാഴാഴ്ച അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വാര്‍ഡ് വിഭജനത്തെപ്പറ്റി ലഭിച്ച പരാതികള്‍ തള്ളിക്കളയവെയാണ് കോടതി ഈ അഭിപ്രായം രേഖപ്പെടുത്തിയത്.












Click it and Unblock the Notifications