പ്രധാനമന്ത്രി വരാത്തതില്‍ പനവൂര്‍ നിരാശയില്‍
തിരുവനന്തപുരം: പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്ന പനവൂര്‍ ഗ്രാമവാസികള്‍ക്ക് നിരാശ. ഗ്രാമത്തില്‍ നടപ്പാക്കിയിരുന്ന ആശ്രയ പദ്ധതി നേരിട്ടുകാണാന്‍ എത്തുമെന്നറിയിച്ചിരുന്ന പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയതാണ് ഇതിന് കാരണം.
സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി മൂന്നിനാണ് പനവൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിപ്രകാരം പണിത വീടുകള്‍ കാണാനെത്തുന്നത് തിരഞ്ഞെടുപ്പു ചട്ടത്തിന്റ ലംഘനമാകുമെന്നതുകൊണ്ട് പനവൂര്‍ സന്ദര്‍ശനം പ്രധാനമന്ത്രി മാറ്റിവയ്ക്കുകയായിരുന്നു.
പ്രധാനമന്ത്രി പനവൂര്‍ സന്ദര്‍ശിക്കുമെന്നു തന്നെയാണ് അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ജഗന്നാഥന്റെ പ്രതീക്ഷ. ഈ ആവശ്യമുന്നയിച്ച് താനും വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയേയും ബന്ധപ്പെട്ടവരേയും കാണുന്നുണ്ടെന്ന് ജഗന്നാഥന്‍ പറഞ്ഞു.
മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആശ്രയ പദ്ധതി പനവൂരില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ പദ്ധതി പ്രകാരം ഗ്രാമത്തില്‍ ഇതുവരെ 31 പേര്‍ക്ക് വീടുപണിത് നല്‍കിക്കഴിഞ്ഞു.












Click it and Unblock the Notifications