ടൂറിസം ലക്ഷ്യമാക്കി തീവണ്ടി സര്‍വീസും
കൊച്ചി: ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേരളമടക്കമുളള തെക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം ട്രെയിന്‍ സര്‍വീസിന് തെക്കന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നു.
ആന്ധ്രാപ്രദേശാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുവച്ചത്. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് എട്ടുമുതല്‍ 10 ദിവസം വരെ തീവണ്ടിയില്‍ തെക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചാരമൊരുക്കുകയാണ് പദ്ധതി.
40 കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് 10 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ബാക്കിയുളള തുക പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനങ്ങളോട് പങ്കിട്ടെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തീവണ്ടിയിലെ സീററ് ബുക്കു ചെയ്യലും ടിക്കറ്റ് വിതരണവുമുള്‍പ്പെടെയുളള ജോലികള്‍ സ്വകാര്യമേഖലക്ക് വിടാനാണ് തീരുമാനം.
വിദേശസഞ്ചാരികള്‍ക്കൊപ്പം ഇന്ത്യക്കാരായ സഞ്ചാരികളേയും വിനോദവണ്ടിലക്ഷ്യമിടുന്നു.












Click it and Unblock the Notifications