ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി
മുംബൈ: സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച മുംബൈ ഓഹരി സൂചിക പുതിയ ഉയരത്തിലെത്തി. വെള്ളിയാഴ്ച വ്യാപാരത്തിന്റെ ആദ്യഘട്ടത്തില്‍ എക്കാലത്തെയും ഉയര്‍ന്ന സൂചികയായ 7928.07ലെത്തി.
ഇതിനു മുമ്പ് ആഗസ്ത് 18നാണ് ഓഹരി സൂചിക ഏറ്റവും ഉയരത്തിലെത്തിയിരുന്നത്. അന്ന് 7921.39ലാണ് സൂചികയെത്തിയത്. 7899.77 എന്ന റെക്കോഡ് പോയിന്റിലാണ് ഓഹരി സൂചിക വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച 7876.15നായിരുന്നു സൂചിക ക്ലോസ് ചെയ്തത്.
ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ഹീറോ ഹോണ്ട, മാരുതി ഉദ്യോഗ് തുടങ്ങിയ ഓട്ടോ കമ്പനികളുടെ ഓഹരികളുടെ വിലയാണ് ഉയര്‍ന്നത്. ടാറ്റ സ്റീല്‍, ആര്‍ഐഎല്‍, എസ്ബിഐ, ഐടിസി, ഡോ. റെഡ്ഢീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി ടെലി-വെഞ്ച്വര്‍, എസിസി, ടാറ്റ പവര്‍ എന്നീ കമ്പനികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications