ഖനി പരിസരത്തുണ്ടായ വെടിവയ്പില്‍ 2 പേര്‍ മരിച്ചു
കോലാര്‍: മൈസൂരിലെ കോലാര്‍ ഖനി പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയ ആളുകള്‍ക്കു നേരെ സുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മൈസൂരിലെ മാരിക്കുപ്പത്തുള്ള ഭാരത് ഗോള്‍ഡ് മൈന്‍ ലിമിറ്റഡ് പരിസരത്തേക്ക് തള്ളിക്കയറിയ ഇരുപത്തഞ്ചോളം പേര്‍ക്കു നേരെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ വെടിവച്ചത്. അപായസൂചന നല്‍കി ആകാശത്തേക്ക് വെടിവച്ചിട്ടും ഇവര്‍ പിരിഞ്ഞുപോകാതെ നില്‍ക്കുകയായിരുന്നുവെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതെത്തുടര്‍ന്നാണ് വെടിവയ്പു നടത്തിയത്.
ഖനിയില്‍ നിന്നും സ്വര്‍ണമോ മറ്റെന്തെങ്കിലും സാധനങ്ങളോ എടുക്കാനാണ് ഇവര്‍ വന്നതെന്നു കരുതുന്നു.












Click it and Unblock the Notifications