മാരുതിയുടെ എട്ട് ശതമാനം ഓഹരി വിറ്റഴിക്കും
ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ എട്ട് ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ യോഗത്തിനു ശേഷം ഖനവ്യവസായ, പൊതുസംരംഭ മന്ത്രി സന്തോഷ് മോഹന്‍ ദേവാണ് ഇക്കാര്യം അറിയിച്ചത്.
മാരുതിയുടെയും ഭെല്ലിന്റെയും ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നു. മാരുതിയില്‍ സര്‍ക്കാരിന് ബാക്കിയുള്ള 18.24 ശതമാനം ഓഹരികള്‍ ഘട്ടങ്ങളായി വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന യോഗം എട്ട് ശതമാനം ഓഹരി വിറ്റഴിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
2003-04ല്‍ മാരുതിയുടെ 25 ശതമാനത്തിലേറെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നു. ഇതോടെ മാരുതിയിലെ സര്‍ക്കാരിന്റെ ഓഹരികള്‍ 18.24 ശതമാനമായി കുറഞ്ഞു.












Click it and Unblock the Notifications