Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് തുടങ്ങി. പതിനേഴംഗ പോളിറ്റ് ബ്യൂറോ യോഗം ഉച്ച വരെ നടന്നതിനു ശേഷം വൈകുന്നേരത്തോടെ കേന്ദ്രകമ്മിറ്റി യോഗം ആരംഭിക്കും. ഞായറാഴ്ച വരെ കേന്ദ്രകമ്മിറ്റി യോഗം നീണ്ടുനില്‍ക്കും.

കേരളത്തിലെ സിപിഎമ്മിലെ വിഭാഗീയത പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ച ചെയ്യും. വിഭാഗീയത മൂന്ന് മാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിഭാഗീയത പരിഹരിക്കാന്‍ വേണ്ട നടപടികള്‍ക്ക് യോഗം രൂപം നല്‍കും.

സിങ്കപ്പൂരും ഇന്തോനേഷ്യയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടത്തുന്ന ഇടപാടുകള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചവിഷയമാവും. വിമാനത്താവള മേഖലയിലേക്ക് 100 ശതമാനം വിദേശ മൂലധനം ആകര്‍ഷിക്കാനുള്ള നീക്കത്തെ കുറിച്ച് ബുദ്ധദേവ് യോഗത്തില്‍ വിശദീകരണം നല്‍കും. വ്യവസായ പാര്‍ക്ക് പദ്ധതിക്കായി 5000 ഏക്കര്‍ കൃഷിഭൂമി വിട്ടുനല്‍കിയതിനെ കുറിച്ചും ചര്‍ച്ചയുണ്ടാകും.

യുപിഎ-ഇടതു ഏകോപന സമിതി ബഹിഷ്കരണം അവസാനിപ്പിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+