ജനകീയാസൂത്രണം: വിദേശഫണ്ടിനെപ്പറ്റി അന്വേഷണം വേണം
തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിക്ക് വിദേശ സഹായം സ്വീകരിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് ലഭ്യമായത്. ജനകീയാസൂത്രണം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുദ്രാവാക്യമായിരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ പ്രശ്നം ഉന്നയിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നില വ്യക്തമല്ലാത്തതിനാല്‍ ബിജെപിയെ കൂട്ടുപിടിക്കാനാണ് എല്‍ഡിഎഫ് ശ്രമം. പി.സി.തോമസിനെ ഉപയോഗിച്ച് ബിജെപി വോട്ട് നേടുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
കരുണാകരന്റെ പാര്‍ട്ടിയുടെ പേരുസംബന്ധമായ പ്രശ്നത്തില്‍ സോണിയാഗാന്ധി ഇടപെട്ടിട്ടില്ല. യുഡിഎഫിന് ബിജിെപിയുമായി ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications