ബലാത്സംഗകേസ്: ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ കൂടെ കഴിഞ്ഞിരുന്ന സ്ത്രീയെ ആശുപത്രി ജീവനക്കാര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍മെന്റ് പ്ലീഡറോട് ജസ്റിസ് കെ.പത്മനാഭന്‍നായര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ കേന്ദ്രം ഡയറക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി.
ഭര്‍ത്താവിന്റെ സഹായത്തിന് ആശുപത്രിയില്‍ നിന്നിരുന്ന സ്ത്രീയെ രണ്ട് ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീ നല്‍കിയ പരാതി.












Click it and Unblock the Notifications