കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ വര്‍ഗീയകക്ഷിയായി പരിഗണിക്കേണ്ടി വരും: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മുസ്ലീം ലീഗിനേയും വര്‍ഗീയ കക്ഷിയായി പരിഗണിക്കേണ്ടിവരുമെന്ന് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. യുഡിഎഫിനെ ഇനി അധികാരത്തിലേറാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഒഴികെ ആരുമായും കൂട്ടുകെട്ട് ഉണ്ടാക്കില്ല. അവരുമായ നടത്തിയ സംഭാഷണം തൃപ്തികരമായിരുന്നു. ഒന്നോ രണ്ടോ ജില്ലകളില്‍ മാത്രമാണ് സീറ്റുപ്രശ്നം സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടായത്. സര്‍ക്കാരിനെ തോല്‍പിക്കാന്‍ ചില സ്ഥലങ്ങളില്‍ ചിലരുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചകളില്ലാതെ ഒരു കാലത്തും ധാരണകളുണ്ടായിട്ടില്ല.

ആവശ്യപ്പെട്ട പേര് തന്റെ പാര്‍ട്ടിക്ക് നല്‍കാഞ്ഞത് രാഷ്ട്രീയസമ്മര്‍ദമുണ്ടായതു കാരണമാണ്. ഭയന്ന് മാറാന്‍ തീരുമാനിച്ചിട്ടില്ല. പ്രതിസന്ധികളില്‍ നിന്ന് പിന്‍മാറുന്ന പ്രശ്നവുമില്ല. ബിജെപിയുമായി യുഡിഎഫിന് തിരഞ്ഞെടുപ്പ് ധാരണയുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X