ലാവ്ലിന്‍: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് കനേഡിയന്‍ ഹൈക്കമ്മീഷന്‍
ദില്ലി: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ പരാതി ലഭിച്ചാല്‍ പരിശോധിക്കാമെന്ന് കാനഡ ഹൈകമ്മീഷന്‍ വ്യക്തമാക്കി. ഹൈക്കമ്മീഷനിലെ സീനിയര്‍ ഗ്രേഡ് കമ്മീഷണര്‍ ഡേവിഡ് മകിനോണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. കേരളത്തിലുണ്ടായ വിവാദങ്ങളില്‍ സ്വയം ഇടപെടാന്‍ ഹൈക്കമ്മീഷന് ആഗ്രഹമില്ല. സര്‍ക്കാരിനെ സംബന്ധിച്ച് ലാവ്ലിന്‍ കമ്പനിയുമായി കേരളം ഉണ്ടാക്കിയ കരാര്‍ അടഞ്ഞ അധ്യയമാണ്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുളള കനേഡിയന്‍ രാജ്യാന്തരവികസന ഏജന്‍സി വാഗ്ദാനം ചെയ്ത ധനസഹായം മുഴുവനായി കൊടുത്തുതീര്‍ത്തുവെന്നാണ് സര്‍ക്കാരിന്റെ പക്കലുളള വിവരം. ഇവിടെ കാനഡ സര്‍ക്കാര്‍ കരാറിന്റെ സൗകര്യദാതാവ് മാത്രമായിരുന്നു. എസ്എന്‍സി ലാവ്ലിനും കേരളസര്‍ക്കാരും തമ്മിലായിരുന്നു കരാര്‍. ലാവ്ലിന്‍ രാജ്യാന്തരതലത്തില്‍ വിശ്വാസ്യതയുളള കമ്പനിയുമാണെന്ന് മകിനോണ്‍ പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന കനേഡിയന്‍ ഹൈക്കമ്മീഷന്റെ അഭിപ്രായത്തെക്കുറിച്ച് പഠിച്ച ശേഷമേ അഭിപ്രായം പറയാനാകൂയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് വൈദ്യുതിവകുപ്പുമായി ചര്‍ച്ച ചെയ്യണം. പരാതി നല്‍കിയിരുന്നോവെന്ന് അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications