Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ പ്രസ്താവന ഗതികേടു മൂലം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം ലീഗിനെപ്പറ്റിയുള്ള കരുണാകരന്റെ പ്രസ്താവന ഗതികേടു കാരണമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് വര്‍ഗീയ കക്ഷിയാണെന്ന കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകരന്‍ പറഞ്ഞതുകൊണ്ടു മാത്രം ലീഗ് വര്‍ഗീയകക്ഷിയാവില്ല. ഇതുവരെ കരുണാകരന്‍ ലീഗിനെ അങ്ങനെ കണ്ടിരുന്നില്ല. ലീഗ് വര്‍ഗീയകക്ഷിയാവില്ലെന്നാണ് കരുണാകരന്‍ മുന്‍പു പറഞ്ഞിരുന്നത്. ലീഗും കൂടി ഉള്‍പ്പെട്ട ഒരു മുന്നണിയിലാണ് കരുണാകരന്‍ പ്രവര്‍ത്തിച്ചിരുന്നത്. ലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കേണ്ട ഗതികേടിലാണ് താനും തന്റെ പാര്‍ട്ടിയുമെന്നായിരിക്കും കരുണാകരന്‍ പറഞ്ഞത്.

ഇടതുമുന്നണി ബിജെപിയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഇതിനു തെളിവു വേണമെങ്കില്‍ മലപ്പുറത്തേക്കു വന്നാല്‍ മതി.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള ലീഗ് നിലപാടില്‍ മാറ്റമില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയും സമയമുണ്ട്. ഇക്കാര്യത്തില്‍ മറ്റ് സംഘടനകള്‍ പ്രതികരിക്കുന്നതുപോലെ വികാരപരമായി പ്രതികരിക്കാന്‍ തനിക്കാവല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു..

വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ലീഗിനെ വര്‍ഗീയകക്ഷിയായി കരുതേണ്ടി വരുമെന്ന് സപ്തംബര്‍ രണ്ടിന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+