വക്കത്തിനെതിരായ പരാതി തിരഞ്ഞുെപ്പു കമ്മീഷന്‍ തള്ളി
തിരുവനന്തപുരം: വക്കം തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു കാണിച്ച് സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതി തിരഞ്ഞുെപ്പു കമ്മീഷന്‍ തള്ളി.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ആഗസ്ത് 28ന് വൈകുന്നേരം ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയും ആശുപത്രിക്കു വേണ്ടി സാധനസാമഗ്രികള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത വക്കത്തിന്റെ നടപടി ചട്ടലംഘനമാണെന്നു കാണിച്ചാണ് കോടിയേരി പരാതി നല്‍കിയിരുന്നത്. ഈ പരാതിയിന്മേല്‍ വക്കത്തിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞൈടുപ്പു പ്രഖ്യാപനം വരുമ്പോള്‍ ആറ്റിങ്ങലില്‍ ചില വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നും തിരികെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വിവരമറിഞ്ഞതെന്നും വക്കം കമ്മീഷന് വിശദീകരണം നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് കമ്മീഷന്‍ പരാതി തള്ളിയത്.
മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നു കാണിച്ച് കോടിയേരി നല്‍കിയ പരാതി തിരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications