Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ ആക്രമണങ്ങള്‍ നടത്തും: അല്‍ കെയ്ദ

ദുബായ്: ജൂലൈയില്‍ ബ്രിട്ടനില്‍ നടന്നതിന് സമാനമായ ബോംബ് സ്ഫോടനങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നടത്തുമെന്ന് അല്‍കെയ്ദ മുന്നറിയിപ്പ് നല്‍കി. അല്‍ജസീറ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പില്‍ അല്‍കെയ്ദയുടെ നേതൃത്വത്തിലെ രണ്ടാമത്തെയാളായ അയ്മന്‍ അല്‍ സവാഹിരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജൂലൈ ഏഴിന് ലണ്ടനില്‍ നടന്ന സ്ഫോടനങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയങ്ങള്‍ക്കു നല്‍കിയ അടിയാണെന്ന് സവാഹിരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാഡ്രിഡിലും 2001 സപ്തംബറില്‍ യുഎസ്സിലും നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രണമാണ് ലണ്ടനിലും നടന്നതെന്ന് സവാഹിരി വ്യക്തമാക്കി.

ഇറാക്കിനെയും അഫ്ഗാനിസ്ഥാനെയും പാലസ്തീനെയും ആക്രമിച്ചവരോട് ഇത്തരത്തില്‍ പ്രതികരിക്കും. ആ രാജ്യങ്ങളില്‍ രക്തപുഴയൊഴുക്കിയവരോട് പകരം ചോദിക്കും- വീഡിയോ ടേപ്പില്‍ സഹാവിരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+