ഇന്ത്യയും പാകിസ്ഥാനും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും
ഇസ്ലാമബാദ്: ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം ശരണ്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പ്രസ്താവന പുറപ്പെടുവിക്കുക.
കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചക്കു ശേഷം ഡിസംബറില്‍ മൂന്നാം വട്ട ചര്‍ച്ച നടത്താന്‍ ധാരണയായിരുന്നു. രണ്ട് ബസ് സര്‍വീസുകള്‍ കൂടി തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചയുണ്ടായെന്നാണ് അറിയുന്നത്. ശ്രീനഗര്‍-മുസാഫറബാദ് ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടാനും ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications