Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് സുപ്രീംകോടതിക്ക് ഹിന്ദു ജഡ്ജി

കറാച്ചി: പാകിസ്ഥാന്‍ സുപ്രീം കോടതി ആക്ടിംഗ് ജഡ്ജിയായി ജസ്റിസ് റാണാ ഭഗവന്‍ ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യമായാണ് ഒരു ഹിന്ദു പാക് സുപ്രീംകോടതി ജസ്റിസാകുന്നത്.

പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് ഇഫ്തികര്‍ മുഹമ്മദ് ചൗധരി പത്തു ദിവസ സന്ദര്‍ശനത്തിനായി ചൈനയിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.

സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച കറാച്ചിയിലെ സുപ്രീംകോടതിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഭഗവാന്‍ദാസ് പരമോന്നതന്യായാധിപനായി സത്യപ്രതിജ്ഞ ചെയ്തത്. നിരവധി ജഡ്ജിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഇസ്ലാമിക് പഠനത്തില്‍ ബിരുദാനന്തര ബിരുദമുള്ള അറുപത്തിമൂന്നുകാരനായ ഭഗവാന്‍ ദാസ് കറാച്ചിയിലാണ് ജനിച്ചത്. 1967ല്‍ നിയമരംഗത്തേക്ക് കടന്ന അദ്ദേഹം സെഷന്‍സ് കോടതി ജഡ്ജിയായും ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ചരിത്രത്തിലെ മുസ്ലീമല്ലാത്ത രണ്ടാമത്തെ ചീഫ് ജസ്റിസാണ് ഭഗവന്‍ദാസ്. 1960-68ല്‍ ചീഫ് ജസ്റിസായിരുന്ന ക്രിസ്ത്യാനിയായ കൊര്‍ണോല്യോസാണ് ആദ്യത്തെയാള്‍.

രണ്ടായിരത്തില്‍ സുപ്രീം കോടതി ജഡ്ജായ ഭഗവന്‍ദാസ് ഇവിടുത്തെ മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ്. പാകിസ്ഥാന്‍ സുപ്രീംകോടതി 1990കളുടെ മധ്യത്തില്‍ നിലവില്‍ വന്ന നിയമം മൂലം മുതിര്‍ന്ന ജഡ്ജിമാരെയാണ് ചീഫ് ജസ്റിസായി പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+