Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ രാഷ്ട്രീയപ്രതിസന്ധിയില്‍: യെച്ചൂരി

ദില്ലി: എന്‍ഡിഎ കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലാണെന്ന് സിപിഎം പോളിററ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

ബിജെപി മാത്രമല്ല എന്‍ഡിഎയും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. എന്‍ഡിഎയിലെ പല കക്ഷികളും സഖ്യം വിടുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്.

പ്രതിപക്ഷത്തിന്റെ ശരിയായ കടമകള്‍ നിറവേറ്റാന്‍ എന്‍ഡിഎക്ക് കഴിയുന്നില്ല. ഇടത് കക്ഷികളാണ് ജനവിരുദ്ധനയങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞ് ഇപ്പോള്‍ പ്രതിപക്ഷ ധര്‍മം നിറവേറ്റുന്നത്.

രാജ്യത്തെ രാഷ്ട്രീയ സന്ദിഗ്ധാവസ്ഥ പരിഹരിക്കാന്‍ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. വിവിധ തൊഴിലാളി സംഘടനകള്‍ ഒത്തുചേര്‍ന്ന് സെപ്റ്റംബര്‍ 29ന് നടത്തുന്ന പണിമുടക്കിന് സിപിഎമ്മിന്റെ പൂര്‍ണപിന്തുണയുണ്ട്.

ബീഹാറിലെ തിരഞ്ഞെടുപ്പിനെ പറ്റ ി പരാമര്‍ശിക്കവെ കോണ്‍ഗ്രസും ആര്‍ജെഡിയും രണ്ടുപ്രധാനമതേതര ശക്തികളാണെന്നും അതുകൊണ്ട് മതേതരവോട്ടുകള്‍ വിഭജിച്ച് വര്‍ഗീയശക്തികള്‍ക്കു തുണയാകുന്ന അവസ്ഥയുണ്ടാകുന്നതു തടയണെന്നും യെച്ചൂരി പറഞ്ഞു. ഇതെക്കുറിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. മതേതരവോട്ടുകള്‍ വിഘടിച്ചു പോകാതിരിക്കാന്‍ സിപിഎം എല്ലാ മതേതരപാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. സിപിഐ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുക്കുന്നത് അത് മറ്റൊരു പാര്‍ട്ടിയായതുകൊണ്ടാണ്. ഒരേ നിലപാടായിരുന്നെങ്കില്‍ സിപിഎമ്മും സിപിഐയും എന്നൊരു വകതിരിവുണ്ടാകുമായിരുന്നില്ല.

യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി ഇപ്പോള്‍ പൊതുമിനിമം പരിപാടിയല്ല. എന്നാല്‍ ദേശീയ പൊതുമിനിമം പരിപാടിയാണ് യുപിഎ സര്‍ക്കാരിന്റെ അടിസ്ഥാനം. വനിതാസംവരണം, തൊഴിലുറപ്പ് തുടങ്ങിയ ബില്ലുകള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ രാഷ്ട്രീയനേട്ടം പ്രതീക്ഷിച്ചുകൊണ്ടു കൂടിയുമാണെന്ന് യെച്ചൂരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+