കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന സമിതി യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബിജെപി സംസ്ഥാന സമിതി യോഗം സപ്തംബര്‍ മൂന്ന് ശനിയാഴ്ച കൊച്ചിയില്‍ തുടങ്ങി.

പി.പി.മുകുന്ദന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. സ്ഥലത്തില്ലാത്തതിനാലാണ് മുകുന്ദന്‍ യോഗത്തിനെത്താത്തതെന്നാണ് വിശദീകരണം. രാജഗോപാല്‍ വിഭാഗത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സംസ്ഥാന സമിതി യോഗം മുകുന്ദന്‍ വിഭാഗം ബഹിഷ്കരിച്ചിരുന്നു.

കൊച്ചിയിലെ ശിക്ഷക് സദനില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എല്‍.ഗണേശും പങ്കെടുക്കുന്നുണ്ട്. യോഗം സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ക്കുള്ള വേദിയായി തീര്‍ന്നേക്കും.

ഇരുമുന്നണികളുമായി യാതൊരു ബന്ധവും വേണ്ടെന്ന പ്രഖ്യാപിത നിലപാടില്‍ നിന്ന് വിരുദ്ധമായി ചിലയിടങ്ങളില്‍ പ്രാദേശികമായ നീക്കുപോക്ക് നടത്താനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നീക്കത്തിനെതിരെ മുകുന്ദന്‍പക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയേക്കും. തിരഞ്ഞെടുപ്പിനായി വേണ്ട ഒരുക്കങ്ങള്‍ നടത്തിയില്ലെന്ന വിമര്‍ശവും നേതൃത്വം നേരിടേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X