എല്‍ഐസി ശാഖയില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ എല്‍ഐസി ശാഖയില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ന്നു. ഓഫീസിന്റെ മുന്നിലെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് കവര്‍ച്ചക്കാര്‍ മോഷണം നടത്തിയത്.
സപ്തംബര്‍ മൂന്ന് ശനിയാഴ്ച രാവിലെ സ്വീപ്പര്‍ ഓഫീസിലെത്തിയപ്പോഴാണ് മുന്നിലെ വാതില്‍ മറ്റൊരു പൂട്ടിട്ട് പൂട്ടിയ നിലയില്‍ കണ്ടത്. ബ്രാഞ്ച് മാനേജര്‍ ഫയല്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം 6,29,511 രൂപ മോഷണം പോയിട്ടുണ്ട്.
എല്‍ഐസി ഓഫീസിനടുത്ത് തൊട്ടടുത്തുള്ള യുനൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലും കവര്‍ച്ചക്കാര്‍ കയറി. ഇവിടെ നിന്ന് ഒരു അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപയാണ് മോഷ്ടിച്ചത്.
എല്‍ഐസി ഓഫീസില്‍ ജീവനക്കാര്‍ രാത്രി വൈകിയും ജോലി ചെയ്തിരുന്നു. വിരലടയാള വിദഗ്ധരും മുതിര്‍ന്ന പൊലീസ് സംഘവുമെത്തി സംഭവസ്ഥലത്ത് വിശദ പരിശോധന നടത്തി.












Click it and Unblock the Notifications