Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനതാദള്‍-പിള്ള ഗ്രൂപ്പ് ലയന ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിന് ശേഷം

കൊച്ചി: കേരള കോണ്‍ഗ്രസ്(ബി)യുമായുള്ള ലയന ചര്‍ച്ചകള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം തുടങ്ങിയാല്‍ മതിയെന്ന് ജനതാദള്‍ തീരുമാനിച്ചു. കൊച്ചിയില്‍ നടന്ന ജനതാദള്‍ നേതൃ യോഗമാണ് ഈ തീരുമാനമെടുത്തത്.

കേരളാ കോണ്‍ഗ്രസ്(ബി)യേയും ബാലകൃഷ്ണ പിള്ളയേയും ജനതാദളില്‍ ലയിപ്പിക്കുന്നതിനെ ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് ലയന ചര്‍ച്ചകള്‍ നീട്ടി വയ്ക്കാന്‍ ജനതാദള്‍ നിര്‍ബന്ധിതമായത്.

ഇടതുമുന്നണിയില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ ലയന തീരുമാനത്തില്‍ നിന്ന് പിന്മാറാനും ജനതാദള്‍ തയ്യാറായേക്കും. ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും ബാലകൃഷ്ണ പിള്ളയുമായുള്ള ലയന ചര്‍ച്ചകള്‍ നവംബറിലേ ഇനി നടക്കൂ. ഇതിനുമുന്‍പ് ഇരുവരും നടത്തിയ ചര്‍ച്ചയിലാണ് പിള്ള ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനതാദള്‍ ചിഹനത്തില്‍ മത്സരിക്കുമെന്ന ധാരണയുണ്ടായത്. എന്നാല്‍ അതിനു ശേഷം നടന്ന ഇടതു മുന്നണിയോഗം ജനതാദള്‍ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനാല്‍ പിള്ളയെ ഉടന്‍ പാര്‍ട്ടിയിലെടുക്കേണ്ടയെന്നാണ് ജനതാദള്‍ തീരുമാനം.

ഇടതു മുന്നണിയിലേക്ക് ചേക്കേറാനുള്ള കുറുക്ക് വഴിയായി ജനതാദളിനെ ഉപയോഗിക്കാന്‍ ബാലകൃഷ്ണപിള്ളയെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ആര്‍എസ്പി, സിപിഐ എന്നിവക്കും പിള്ളയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പാണുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+