കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമുക്തഭടന്മാര്‍ക്ക് സഹകരണ സൊസൈറ്റി

  • By Staff
Google Oneindia Malayalam News

കോട്ടയം: വിമുക്തഭടന്മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ സഹകരണസൊസൈറ്റി സ്ഥാപിക്കുമെന് സൈനികമേധാവി ലെഫ്റ്റനന്റ് ജനറല്‍ ഗിരീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിമുക്തഭടന്മാര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഈ സൊസൈറ്റിയില്‍ നിന്ന് പണം ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തില്‍ ആറ് സ്ഥലങ്ങളിലാണ് സൊസൈറ്റി സ്ഥാപിക്കുക. ഇതിനുള്ള സഹായത്തിനായി ചെറുകിട-ഗ്രാമീണ വ്യവസായ വകുപ്പുമായും ഇന്ത്യന്‍ ഇന്റസ്ട്രീസ് കോണ്‍ഫെഡറേഷനുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

വിമുക്തസൈനികര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 227 പോളിക്ലിനിക്കുകളില്‍ 162 എണ്ണം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള 65 എണ്ണം 2006മാര്‍ച്ചിനുളളില്‍ ആരംഭിക്കും. വിമുക്തസൈനികര്‍ക്കായുള്ള ആരോഗ്യപദ്ധതിക്കും സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ചേരുന്നതിനുളള അവസാനതീയതി 2008 മാര്‍ച്ച് 31 ആണ്.

യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്കും അവരുടെ മക്കള്‍ക്കും വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായി പുതിയൊരു പദ്ധതി ഒരുമാസത്തിനുള്ളില്‍ ആരംഭിക്കും. ഇതനുസരിച്ച് ബിരുദതലം വരെ സൗജന്യവിദ്യാഭ്യാസം നല്‍കും. 10,000മുതല്‍ 12,000 വരെയുള്ള മെറിറ്റ് സ്കോളര്‍ഷിപ്പുകളും ഈ പദ്ധതി പ്രകാരം ലഭിക്കുമെന്ന് ഗിരീഷ്കുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X