കരുണാകരനെ ഒഴിവാക്കിയതിനു പിന്നില്‍ മുഖ്യമന്ത്രി: ജേക്കബ്
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിമാരെക്കുറിച്ചു പരാമര്‍ശിക്കവെ കെ.കരുണാകരനെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് ഒഴിവാക്കിയതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തരംതാണ കളികളാണെന്ന് ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് ടി.എം. ജേക്കബ് ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയുടെ കണക്ക് കൂട്ടിയുള്ള കളിയാണിത്. അല്ലെങ്കില്‍ മന്‍മോഹന്‍ സിംഗിനെപ്പോലെയുള്ള ഒരാള്‍ ഇത് ചെയ്യില്ല.
കേരളത്തിലും ദേശീയ രാഷ്ട്രീയത്തിലും കരുണാകരന്‍ വഹിച്ച പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇത്തരത്തിലൊന്ന് ഉണ്ടായത് ദുഖകരമാണ്. പാര്‍ട്ടി അണികള്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയ്ക്ക് മുന്നില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അംബേദ്കര്‍ എന്നിവരുടെ പ്രതിമകള്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നടത്തിയ പരാമര്‍ശത്തിലാണ് കരുണാകരന്റെ പേര് ഒഴിവാക്കിയത്. മികച്ച മുഖ്യമന്ത്രിമാരെക്കുറിച്ചു പറയവെ നായനാരുടേയും എ.കെ ആന്റണിയുടേയും ഉമ്മന്‍ചാണ്ടിയുടേയും പേരുകള്‍ അദ്ദേഹം പരാമര്‍ശിച്ചുവെങ്കിലും കരുണാകരനെ ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications