കത്രീന: ഇന്ത്യ 50 ലക്ഷം ഡോളര്‍ സഹായം നല്‍കും
തിരുവനന്തപുരം: കത്രീന ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്ന ന്യൂഓര്‍ലിയാന്‍സിലെ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് യുഎസ് റെഡ് ക്രോസിന് ഇന്ത്യ 50 ലക്ഷം ഡോളര്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവാണ് സപ്തംബര്‍ മൂന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.
സുനാമി ഇന്ത്യയില്‍ നാശം വിതച്ചപ്പോള്‍ പുറത്തുനിന്നുള്ള സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ലെന്നും ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യ അമേരിക്കക്ക് നല്‍കുന്ന സഹായത്തെ നോക്കിക്കാണേണ്ടതെന്നും സഞ്ജയ് ബാറു പറഞ്ഞു.












Click it and Unblock the Notifications