Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം മതസഹിഷ്ണുതക്ക് ഉദാഹരണം: പ്രധാനമന്ത്രി

തിരുവനന്തപുരം: മത സഹിഷ്ണുതയാണ് കേരളത്തെ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രിയപ്പെട്ട നാടാക്കുന്നതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്പറഞ്ഞു. നിയമസഭാ കവാടത്തില്‍ സ്ഥാപിച്ച രാഷ്ട്ര നേതാക്കളുടെ പ്രതിമ അനാച്ഛാദനവും 25 വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭാ സാമാജികര്‍ക്ക് ഉപഹാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാംസ്കാരിക ഭൗതിക സാമൂഹിക മേഖലകളില്‍ കേരളത്തിന്റെ ഉയര്‍ച്ച മാതൃകാപരമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. കേരളത്തില്‍ കാണുന്ന സഹിഷ്ണുതയും മതേതരത്വവും ബഹുവിധ സംസ്കാരവുമാണ് ഗാന്ധി, നെഹ്റു, അംബേദ്കര്‍ എന്നീ നേതാക്കള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുവാന്‍ ആഗ്രഹിച്ചത്. കേരളമാണ് നാനാത്വത്തിനും എകത്വത്തിനുമുള്ള ഏറ്റവും ആദ്യത്തെ ഉദാഹരണം. അതുകൊണ്ടു തന്നെ കേരളം ഈ നേതാക്കളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ജാതിമതത്തിനതീതമായി ഓരോ മലയാളിയും സംഗീതം, നൃത്തം, ആചാരമര്യാദ, ഭാഷ എന്നിവ പൊതുവായാണ് പങ്കുവക്കുന്നത്. ഇത് നാനാത്വത്തില്‍ ഏകത്വം എന്ന വിശേഷണത്തിനുളള ഉദാഹരണമാണ്. കേരളത്തിന്റെ സംസ്കാരം ഇന്ത്യയിലെ ജനങ്ങളേയും ലോകത്തെത്തന്നെയും സ്വാധീനിക്കുന്ന ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ മന്ദിരത്തിനു സമീപത്തെ വേദിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി കെ.ആര്‍ ഗൗരിയമ്മയ്ക്ക് ഏറ്റവും കൂടുതല്‍ വര്‍ഷം സാമാജികയായതിന് പ്രധാനമന്ത്രി ഉപഹാരം നല്‍കി. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ദിവസം ഹാജരായതിനുള്ള ഉപഹാരം അങ്കമാലി എംഎല്‍എ പി.ജെ ജോയിയ്ക്ക് പ്രധാനമന്ത്രി സമ്മാനിച്ചു.

റവന്യൂ മന്ത്രി കെ.എം മാണി, കെ.കെ നായര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍.ബാലകൃഷ്ണ പിള്ള, മന്ത്രി എം.വി രാഘവന്‍, ടി.എം ജേക്കബ്, കെ.നാരായണക്കുറുപ്പ്, ഡോ.കെ.സി ജോസഫ്, അഹമ്മദാലി, കെ.മുഹമ്മദാലി, ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍, നാലകത്തു സൂപ്പി, ഗ്രാമവികസന മന്ത്രി സി.എഫ്.തോമസ് എന്നിവര്‍ക്കാണ് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള ഉപഹാരം പ്രധാനമന്ത്രി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+