കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായ, കാര്‍ഷിക വളര്‍ച്ച വെല്ലുവിളി: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കൈവരിച്ചിരിക്കുന്ന ഉയര്‍ന്ന മാനുഷിക വികസനം നിലനിര്‍ത്തുന്നതിന് വ്യാവസായിക, കാര്‍ഷിക രംഗങ്ങളിലെ വളര്‍ച്ച വിപുലീകരിക്കുകയാണ് സംസ്ഥാനത്തിന് മുമ്പില്‍ ഇപ്പോഴുള്ള വെല്ലുവിളിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തിനും സാമൂഹികനീതിക്കും സ്ത്രീ, കര്‍ഷക, തൊഴിലാളി ശാക്തീകരണത്തിനും കേരളം നല്‍കുന്ന ഊന്നല്‍ രാജ്യത്തിന് പിന്തുടരാവുന്ന മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയനേതാക്കളുടെ പ്രതിമകള്‍ നിയമസഭാ മന്ദിരത്തില്‍ അനാഛാദം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനാധിപത്യ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിനുള്ള ബാധ്യതയുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭരണഘടനാപരമാ ധാര്‍മികത വളര്‍ത്തേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അവശ്യമാണ്. വസുദേവ കുടുംബകം എന്ന പൗരാണിക ഭാരതീയ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ പണിതിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X