സമൂഹനന്മക്ക് ആത്മീയത ആവശ്യം: പ്രധാനമന്ത്രി
തിരുവനന്തപുരം: മനുഷ്യസമൂഹത്തിന്റെ ഒത്തൊരുമക്ക് ശാസ്ത്രത്തിനൊപ്പം ആത്മീയതയും ആവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മലയാടിയില്‍ വിനോബാ നികേതന്റെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാര്‍മികമൂല്യങ്ങളെ വിലയ്ക്കെടുക്കാത്ത ശാസ്ത്രം നാശത്തിലേക്ക് നയിക്കും. സമൂഹത്തിന്റെ ദാരിദ്യ്രനിര്‍മാര്‍ജ്ജനത്തിന് പണം ആവശ്യമാണ് . എന്നാല്‍ പണം കൊണ്ടുമാത്രം മനുഷ്യനന്മയുണ്ടാകില്ല. പണത്തിനൊപ്പം ധാര്‍മികമൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാല്‍ മാത്രമേ സമൂഹത്തിന് ഗുണമുണ്ടാകൂ.
ആണവ, ജനിതിക ഊര്‍ജം മാനവരാശിയുടെ നന്മക്കായി ഉപയോഗിക്കാന്‍ കഴിയണം. പാവപ്പെട്ടവരും അടിച്ചമര്‍ത്തപ്പെടവരുമായ ജനങ്ങളുടെ നന്മക്ക് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് ശക്തി പകരാന്‍ വിനോബാ ഭവന്‍ പോലുളള സ്ഥാപനങ്ങള്‍ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിനോബ ഭവന്റെ കീഴില്‍ ആരംഭിക്കുന്ന വിനോബ വിശ്വവിദ്യാലയത്തിന്റെ തറക്കല്ലിടല്‍ കര്‍മവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിദ്യാലയത്തിനായി കേന്ദ്രം സഹായം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications