Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ വികസനത്തിന് മുന്‍ഗണന: പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികവും സാമ്പത്തികവുമായ വികസനത്തിന് കേന്ദ്രം മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തുടങ്ങുന്ന ദേശീയ നഗര വികസന പദ്ധതിയില്‍ കേരളത്തിലെ ഒന്നു രണ്ടു നഗരങ്ങളും ഉള്‍പ്പെടും. സംസ്ഥാനത്തെ തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും.

സപ്തംബര്‍ രണ്ട് വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി കെപിസിസി അംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രം സഹായം നല്‍കും. ഇതിനായി കേന്ദ്രം 2000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുറമുഖം, ടൂറിസം, ഊര്‍ജം, ജലവിഭവം എന്നീ മേഖലകളില്‍ കൂടുതല്‍ വികസനം കണ്ടെത്തണം.

എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചുനിന്നാല്‍ കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലെത്താനാവുമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+