Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് കര്‍ശന സുരക്ഷാ പരിശോധന

കോഴിക്കോട്: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിക്ക് മര്‍ദനമേറ്റതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെങ്ങും കനത്ത സുരക്ഷാപരിശോധന. സ്ഫോടകവസ്തുക്കള്‍ കടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

ബസ് സ്റാന്റുകള്‍, റെയില്‍വേ സ്റേഷന്‍ എന്നിവിടങ്ങളില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ അതിര്‍ത്തികളിലും കര്‍ശനപരിശോധനകളാണ് നടത്തുന്നത്.

കോഴിക്കോട് റെയില്‍വേ സ്റേഷനില്‍ നടന്ന പരിശോധനക്കിടെ നേത്രാവതി എക്സ്പ്രസില്‍ നിന്നും ഇറക്കിയ പാഴ്സലിന് തീപ്പിടിച്ചു. ഗ്യാസ് നിറച്ച സിഗരറ്റ് ലൈറ്ററുകളുടെ കെട്ടില്‍ നിന്നാണ് തീ ഉയര്‍ന്നത്. തീവണ്ടിയില്‍ നിന്നിറക്കി റെയില്‍വേ ട്രാക്കിന് സമീപം വച്ച കെട്ടുകളില്‍ തീപടരുകയായിരുന്നു. സ്ഫോടകവസ്തുക്കളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ലെങ്കിലും തീപടര്‍ന്നതെങ്ങനെയെന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

മദനിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് പിഡിപി സപ്തംബര്‍ അഞ്ച് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+