ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നക്സലുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ 23 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.
ബിജാപൂരിന് 12 കിലോമീറ്റര്‍ അകലെയുള്ള പഡേഡ ഗ്രാമത്തിലാണ് സൈനികരുടെ പട്രോളിംഗിനിടെ സ്ഫോടനം നടന്നത്. 16 സൈനികരുടെ മൃതദേഹം കണ്ടെടുത്തു. ഏഴ് പേരുടെ മൃതദേഹം സ്ഫോടനത്തില്‍ തകര്‍ന്ന ആന്റി ലാന്റ്മൈന്‍ വാഹനത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications