ബിജെപി രഹസ്യധാരണയ്ക്കില്ല: ശ്രീധരന്‍പിള്ള
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി രഹസ്യബന്ധങ്ങള്‍ ഉണ്ടാക്കില്ലെന്നും തയ്യാറല്ലെന്നും പരസ്യമായ ബന്ധങ്ങള്‍ക്കു മാത്രമേ തയ്യാറാകൂവെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
കോണ്‍ഗ്രസും ഇടത്പക്ഷവും ചിലയിടങ്ങളില്‍ ബിജെപിയുടെ സഹായം രഹസ്യമായി തേടിയിട്ടുണ്ടെന്നും എന്നാല്‍ അവരോട് പരസ്യമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചില സ്ഥലങ്ങളില്‍ ബിജെപിയ്ക്കെതിരെ ഇരുമുന്നണികളും പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തിയത് അവര്‍ തമ്മിലുള്ള അവിശുദ്ധസഖ്യത്തെയാണ് തുറന്നുകാട്ടുന്നത്.
പരമാവധി സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തും. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് എന്ത് നിലപാടെടുക്കണമെന്നത് ജില്ലാതല കോര്‍ കമ്മിറ്റികള്‍ തീരുമാനിക്കും. ചിലയിടങ്ങളില്‍ പ്രാദേശിക നീക്ക് പോക്കിന് തയാറാണ്.
യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മിഷന് ചേര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം തിരഞ്ഞെടുപ്പ് കേസുകളുടെ പ്രവാഹമായിരിക്കും.
കെ.കരുണാകരനോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോയെന്നത് ട്രേഡ് സീക്രട്ടാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള 70 ശതമാനം സ്ഥാനാര്‍ത്ഥി നിര്‍ണയവും ബിജെപി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്- ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications