മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് വിശദീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മന്ത്രിസഭയുടെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപണം വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
പ്രധാനമന്ത്രിയെ യാത്രയയയ്ക്കാന്‍ ശനിയാഴ്ച വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ബിജെപിയുമായി കൂട്ടുചേരുന്നതിന്റെ ഒന്നാംഘട്ടമായാണ് മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ചിലര്‍ പറയുന്നതെന്നും ഇത് മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications