മദനി ജയിലില്‍ ഉപവാസം തുടരുന്നു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പിഡിപി ചെയര്‍മാര്‍ അബ്ദുള്‍ നാസര്‍ മദനി നിരാഹാര സമരം തുടരുന്നു. ജയിലില്‍ വച്ച് മദനിയെയും മറ്റൊരു തടവുകാരനെയും മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മദനി നിരാഹാരം തുടങ്ങിയത്.
മദനി ഇപ്പോള്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ഡോക്ടര്‍മാരെ മദനിയുടെ ചികിത്സയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ 166 പ്രതികളും മദനിയോടൊപ്പം ഉപവസിക്കുന്നുണ്ട്.
ജയിലിലെ മര്‍ദ്ദനത്തിനെതിരെ മദനി കൊടുത്ത പരാതിപോലും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ലെന്നാണ് പിഡിപിയുടെ ആരോപണം. ജയിലില്‍ മദ്നിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications