ശബരിമല: പകരം ഭൂമി രണ്ടാഴ്ചയ്ക്കകം
തിരുവനന്തപുരം: ശബരിമലയിലെ വികസനത്തിന് കേന്ദ്രം അനുവദിച്ച ഭൂമിക്ക് പകരം ഭൂമി നല്‍കുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരവിറക്കുമെന്ന് മന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
വനഭൂമിയുടെ വിനിയോഗത്തെ പറ്റി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വനഭൂമിയുടെ വിനിയോഗത്തെ പറ്റി സുപ്രിം കോടതി ആവശ്യപ്പെട്ട മറുപടി വനം, ദേവസ്വം വകുപ്പുകള്‍ ഒരുമിച്ച് തയ്യാറാക്കും.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര വനം മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പമ്പയിലും സന്നിധാനത്തും ഈ സീണണില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കും. ശബരിമല കര്‍മപദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.












Click it and Unblock the Notifications