കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോട്ടത്തില്‍ രവീന്ദ്രന്‍ ഇക്കുറി മത്സരത്തിനില്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് ഇക്കുറി കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിട്ടുനില്‍ക്കും. സപ്തംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കൗണ്‍സിലിലേക്ക് മത്സരിക്കില്ലെന്ന് തുടര്‍ച്ചയായി നാല് തവണ കൗണ്‍സിലറായ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങളാലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ രണ്ടില്‍ കൂടുതല്‍ തവണ ഒരേ സ്ഥാനാര്‍ഥിയെ സിപിഎം മത്സരിപ്പിക്കാറില്ലെങ്കിലും 1979 മുതല്‍ തുടര്‍ച്ചയായി നാല് തവണയാണ് രവീന്ദ്രന്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ചത്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഡെപ്യൂട്ടി മേയറായിരുന്ന രവീന്ദ്രന്‍ ഒരു മാസം മേയര്‍ സ്ഥാനവും വഹിച്ചിരുന്നു.

1962ല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ രൂപം കൊണ്ടതിനു ശേഷം അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ മേയറാണ് രവീന്ദ്രന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X